പത്തനംതിട്ട: കുളനട മാതൃക ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന് ആരംഭിക്കുന്ന സൗജന്യ യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
