കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്.
യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിള്‍ സഫാരിക്ക് ഒപ്പം ബോട്ട് യാത്രയും ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍.കോതമംഗലത്ത് നിന്നും കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്കെട്ടില് എത്തുകയും അവിടെ നിന്നും ബോട്ടിലൂടെ യാത്ര ചെയ്തു തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ടുകൊണ്ട് കുട്ടമ്പുഴയില്‍ ഇറങ്ങുകയും കുട്ടമ്പുഴയില്‍ നിന്നും വീണ്ടും കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരുന്ന രീതിയിലാണ് ആണ് ജംഗിള്‍ സഫാരി പുതുതായി ക്രമീകരിച്ചിട്ടുള്ളത്. പക്ഷിമൃഗാദികളെ കണ്ട് കാനന ഭംഗി ആസ്വദിച്ചുള്ള പെരിയാറിലൂടെയുള്ള ബോട്ട് യാത്ര തേക്കടിക്ക് സമാനമായ അനുഭവമാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.