കുന്നിക്കോട് : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ശിവൻ എന്ന് വിളിക്കുന്ന ചക്കുപാറ വിനീതാണ് കാപ്പാ നിയമപ്രകാരം അറസ്റിലായത്. കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആവണീശ്വരം ചക്കുപാറ കോളനി എന്ന സ്ഥലത്ത് പ്ലാങ്കീഴിൽ ചരുവിള വീട്ടിൽ ഓമനക്കുട്ടൻ മകൻ ശിവൻ എന്ന് വിളിക്കുന്ന വിനീതിനെ (24) അറസ്റ്റ് ചെയ്തത്. വധ ശ്രമം ,കവർച്ച,അടിപിടി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ശിവൻ. പ്രമാദമായ കൊട്ടാരക്കര ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള കേസിലെ പ്രതികൂടിയാണ്. ബാങ്ക് മാനേജരുടെ സ്വർണവും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയുമാണ് ഇയാൾ. പ്രതി കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായും സമാധാന കാംക്ഷികളായ ജനങ്ങൾക്ക് ഭയപ്പാട് ഉളവാക്കുന്ന രീതിയിൽ ഉള്ള പ്രവർത്തികൾ ചെയ്യുന്നതായും, പ്രതിയുടെ സാന്നിധ്യം ജനങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കും എന്നുള്ളതിനാലും കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 പ്രകാരം കൊല്ലം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് കൊല്ലം റൂറൽ ജില്ല പോലീസ് മേധാവി ശ്രീ കെ.ബി.രവി IPS ന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്സ്.പി. ആർ. സുരേഷിന്റെ നേതൃത്വത്തിൽ കുന്നിക്കോട് എസ്സ്.എച്ച്.ഒ. പി.ഐ.മുബാറക്ക്.എസ്സ്.ഐ.വൈശാഖ് കൃഷ്ണൻ.സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, ബാബുരാജ്, വിനീഷ്, സൺലാൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.. കുന്നിക്കോട് സ്റ്റേഷൻ പരിധിക്കുള്ളിൽ 7 ക്രിമിനൽ കേസുകളിലും പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ക്രിമിനൽ കേസ്സിലും ഉൾപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ പ്രതി. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കി.
