കൊട്ടാരക്കര: പനവേലി, ഇരണൂർ, തോട്ടുംകര വീട്ടിൽ സതീഷിനെ (38) ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പനവേലി ഇരണൂർ ഉണ്ണി ഭവനിൽ ഉണ്ണികൃഷ്ണനെ (33) കൊട്ടാരക്കര പോലീസ് ഇന്ന് രാവിലെ 11 മണിയോടുകൂടി അറസ്റ്റ് ചെയ്തു. സതീഷിന്റെ സുഹൃത്തായ അഖിൽ പ്രതിയുടെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനാൽ അഖിലിനെ പ്രതി ഉപദ്രവിക്കാനായി ചെന്ന സമയം സതീഷ് തടസ്സം ചെയ്തതിലുള്ള വിരോധം നിമിത്തം ആണ് പ്രതി സതീഷിനെ ആക്രമിച്ചത്. പ്രതിയുടെ വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ സതീഷിന്റെ ഇടതു കൈമുട്ടിനും ഇടതുകാൽ തുടയ്ക്കും വെട്ടേറ്റ് സാരമായ മുറിവ് പറ്റിയിട്ടുള്ളതാണ്. സതീഷിന്റെ പരാതിയിൽ കൊലപാതക ശ്രമത്തിന് കൊട്ടാരക്കര പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
