മുംബൈ : ഇന്ത്യയുടെ വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്കര്‍(92) അന്തരിച്ചു. ഇന്ന് രാവിലെ ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു.
ജനുവരി 11 നാണ് 92 വയസ്സുകായ ലതാ മങ്കേഷ്കറെ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു. തന്റെ 13ാം വയസ്സിലാണ് ലതാ മങ്കേഷ്കര്‍ സംഗീത ലോകത്തേതക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്കറിന് കഴിഞ്ഞു.