കൊട്ടാരക്കര : അനധികൃത നിലം നികത്തൽ ജിയോളജി പെർമിറ്റിന്റ മറവിൽ അനധികൃതമായി മണ്ണ് കടത്തുകയും നിലത്തിൽ മണ്ണിടുകയും ചെ യ്യുന്നതിനെതിരെ കർശനനടപടി സ്വീകരിക്കുവാൻ വില്ലേജ് ഓഫീസര്‍മാരുടെ മീറ്റിംഗിൽ കൊട്ടാരക്കര തഹസീൽദാർ നിർദേശം നൽകി. അനധികൃതമായി മണ്ണെടുക്കുന്നതും ജിയോളജി പെർമിറ്റിന്റെ മറവിൽ അളവിൽ കൂടുതൽ മണ്ണെടുക്കുകയും കൂടാതെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ അത്തരം സ്ഥലങ്ങളിൽ നിലത്തിൽ മണ്ണിടുന്നതായും ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് മണ്ണെടുക്കുന്ന സൈറ്റ്കളിൽ വി ഒ മാർ നേരിട്ട് പരിശോധന നടത്തുവാനും നിയമ ലംഘനം ശ്രെദ്ധയിൽ പെട്ടാൽ കേസെടുത്തു കർശന നടപടി സ്വീകരിക്കാനും വി ഒ മാർക്ക് നിർദേശം നൽകി. കൂടാതെ MC റോഡിന്റെ വശത്തു ഉള്ള നിലങ്ങൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെടാതിരിക്കുകയുംഎന്നാൽ ഇപ്പോഴും നിലമായി തുടരുകയും ചെയ്യുന്നതരത്തിലുള്ള ഭൂമിയുടെ ലിസ്റ്റ് തയ്യാറാക്കാൻ വി ഒ മീറ്റിംഗിൽ തഹസീൽദാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ മാർ ഇത്തരം ഭൂമികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകുകയും ആയതു RDO യ്ക്ക് കൈമാറിയിട്ടുള്ളതുമാണ്. ഇത്തരം ഭൂമികളിൽ ഒരുതരത്തിലും മണ്ണ് നിക്ഷേപിക്കുന്നതോ പരിവർത്തനം ചെയ്യുന്നതോ അനുവദിക്കാൻ കഴിയില്ല എന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും തഹസീൽദാർ അറിയിച്ചു. കൂടാതെ കുന്നിടിച്ചു അളവിൽ കൂടുതൽ മണ്ണുകടത്തുന്ന വാഹനങ്ങൾ പോലീസ് ഡിപ്പാർട്മെന്റ് ഉൾപ്പെടെ യുള്ളവരുടെ ടീം രൂപീകരിച്ചു തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കൊട്ടാരക്കര തഹസീൽദാർ പി. ശുഭൻ അറിയിച്ചു.
