കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്തിലെ കുറുമ്പാലൂർ വാർഡിൽ പൂങ്കോട് പനംതോട്ടം കോളനിയിലെ ജനങ്ങളുടെ 50 വർഷത്തിലേറെ ഉള്ള സ്വപ്നമായിരുന്നു ഒരു നല്ല റോഡ്. ഈ സ്വപ്നം വാർഡ് മെമ്പർ സന്തോഷ് കുമാർ സാക്ഷാത്കരിച്ചു. പല രാഷ്ട്രീയപാർട്ടികളും ഭരണം നടത്തി എങ്കിലും ഇത് ഒരു സ്വപ്നമായി തന്നെ നിലകൊള്ളുകയായിരുന്നു. ഈ കോളനിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 250 കുടുംബങ്ങളാണ് താമസിക്കുന്നത്. അന്ന് തൊഴിലിന് പോയി ജീവിക്കുന്ന പ്രദേശവാസികളും വാർഡ് മെമ്പർ സന്തോഷ് കുമാർ ഒന്നിച്ചു നിർമിച്ച റോഡ് സർക്കാർ ഫണ്ട് ഇല്ലാതെ നിർമ്മിച്ചു എന്നതാണ് പ്രത്യേകത. അവർ സമാഹരിച്ച 3 ലക്ഷം രൂപയും കായികാധ്വാനം കൊണ്ടാണ് ഈ റോഡ് പണി പൂർത്തീകരിച്ചത്. അവരുടെ സ്വപ്നമായിരുന്ന ഈറോഡ് പൂർത്തീകരിച്ച വാർഡ് മെമ്പർ സന്തോഷ് കുമാറിന് സ്വീകരണം നൽകി. ജനസേവനത്തിന് ആണ് തന്നെ തെരഞ്ഞെടുത്തതെന്നും താൻ അത് നിർവ്വഹിക്കുക മാത്രമാണ് ചെയ്തതെന്ന് സന്തോഷ് കുമാർ പറഞ്ഞു.
