എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി (CIPET)യും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-30 പ്രായപരിധിയിലുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ ഡിസൈനിലെ പ്രോഗ്രാമിംഗ് ആന്റ് പ്ലാസ്റ്റിക് പ്രോസസിംഗിലെ മെഷീന് ഓപ്പറേറ്റര്‍ നിര്‍മ്മാണം. യോഗ്യത 10, പ്ലസ് ടു. പരിശീലന കാലാവധി ആറു മാസം. ഫോണ്‍ 9048521411.
അപേക്ഷകര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി 31 നകം കാക്കനാട് സിവില്‍ സ്റ്റേഷന് മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം