കൊട്ടാരക്കര: മഹാത്മാ റിസേർച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മഹാത്മാ പ്രസിഡന്റ് പി.ഹരികുമാർ ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ മതേതരത്വവും അഖന്ധതയും ശക്തിപ്പെടുത്താൻ വേണ്ടി മഹാത്മാ ലൈബ്രറി പ്രവർത്തിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞ എടുത്തു. മഹാത്മാ ലൈബ്രറിയിലേക്ക് അംഗങ്ങൾ പുസ്തകങ്ങൾ സമ്മാനമായി നൽകി പുസ്തകസമാഹരണവും നടത്തി. സെക്രട്ടറി. ബി. സുരേന്ദ്രൻനായർ, കോശി. കെ. ജോൺ, കെ ജി. റോയി, പി രാജേന്ദ്രൻപിള്ള, ശാലിനിവിക്രമൻ, സൂസൻ തങ്കച്ചൻ, അഡ്വ.ലക്ഷ്മിഅജിത്. മുരളികുമാർ, ജോർജ്പണിക്കാർ, സുനിൽപള്ളിക്കൽ, അനുമേലില, അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
