നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ ഡിസംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് വ്യാപനത്തെ തുടർന്ന് കുടിശിക അടച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി നൽകിയതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
