കൊട്ടാരക്കര: ബ്രദ്റൺ കൺവൻഷൻ സമാപിച്ചു.മഹാമാരികൾ മാറി വരുന്ന ഈ കാലഘട്ടത്തിൽ തളർന്നു പോകാതെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി ജീവിക്കണമെന്നും, പുതിയ പുലരിയെ എതിരേൽക്കുവാൻ ഒരുങ്ങിയിരിക്കണമെന്നും ജോൺ കുര്യൻ ആഹ്വാനം നൽകി. ബ്രദ്റൺ ഗോസ്പൽ ഹാളിൽ നടന്ന കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു ജോൺ കുര്യൻ. എ.ഒ.തോമസ്, പ്രൊഫ.മാത്യൂസ് ഏബ്രഹാം, കെ.വി.പീറ്റർ, ജോൺ വർഗീസ്, ജോൺസൺ പി.സാം, ജേക്കബ് ജോർജ്, ജെയ്സൺ കെ.ജോർജ്, ബാബു.എസ്, ഷാജു നാരായണൻ എന്നിവർ നേതൃത്വം നൽകി.
