ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,041 ഒമൈക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.67 കോടിയായി ഉയര്‍ന്നു. അകെ രേഖപ്പെടുത്തിയ കേസുകളുടെ 3.85 ശതമാനവും ആക്ടീവ് കേസുകളാണെന്നത് വ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. 14,17,820 ആക്ടീവ് കേസുകളാണ് നിലവിൽ ഉള്ളത്.