ന്യൂഡൽഹി ∙ നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്.
