ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിച്ച് വീട്ടുപടിക്കലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈകോ സംവിധാനത്തിന് ജില്ലയില്‍ തുടക്കം. വിപണി നവീകരണം ലക്ഷ്യമാക്കിയാണ് പുതുരീതി ഏര്‍പ്പെടുത്തിയത്. സബ്സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ളവയാണ് ഓണ്‍ലൈനായി വാങ്ങാവുന്നത്. ഓണ്‍ലൈന്‍ ബില്ലിന് 5 ശതമാനം കിഴിവുണ്ട്. ഓരോ 1000 രൂപ/അതിന് മുകളിലുള്ള ബില്ലിന് 5 ശതമാനം കിഴിവിനൊപ്പം ഒരു കിലോ ആട്ടയും നല്‍കും. രണ്ടായിരവും മുകളിലുള്ള ബില്ലിനും കിഴിവിനൊപ്പം 250 ഗ്രാം തേയില ലഭിക്കും. അയ്യായിരംവും അതിലധികവും വരുന്ന തുകയ്ക്ക് വാങ്ങിയാല്‍ കിഴിവിന് പുറമേ ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് ആനുകൂല്യമായി കിട്ടുക.
