വൈപ്പിൻ: മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിരന്തരശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉന്നത അധികൃതരുടെ യോഗം ജില്ല കളക്ടറേറ്റിൽ വിളിച്ചുചേർത്ത് സ്ഥിഗതികൾ വിലയിരുത്തുകയും അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികൾ ആവിഷ്കരിക്കുകയും ചെയ്തു. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കളക്ടറുടെ താത്കാലിക ചുമതല വഹിക്കുന്ന അഡീഷണൽ ജില്ല മജിസ്ട്രേറ്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.
