സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം കൂടുനിവരുന്ന സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ രാവിലെ 11.30 ന് ഓൺലൈനായാണ് യോഗം നടക്കും. ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തിൽ ചർച്ചചെയ്യും.കൊവിഡ് ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന വരുടെ എണ്ണത്തിൽ നേരത്തെ നിയന്ത്രണം ഏൽപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി വരുന്ന
സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം ഇന്ന് ചേരുന്നത്. ആരോഗ്യ, റവന്യൂ വകുപ്പുകൾ കർശനമായ നിയന്ത്രണം വേണമെന്ന് വിലയിരുത്തുന്നുണ്ട്. എന്നാൽ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളായിരിക്കും സാഹചര്യം വിലയിരുത്തി സംസ്ഥാനത്ത് ഏർപ്പെടുത്തുക.