കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൗമാരക്കാരിൽ വാക്സിനേഷൻ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷൻ, പരിശോധന, ജനിതക പരിശോധന എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഒരു ദൗത്യമായി കണ്ട് കൗമാരക്കാരുടെ വാക്സിനേഷൻ വേഗത്തിലാക്കണം. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ പ്രൊട്ടോക്കോൾ കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.