പാലക്കാട് ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ ഇന്നലെ എണ്ണം 200 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1% ആയി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 700 കടന്നു. 3290 പേരെ പരിശോധിച്ചതിലാണ് 201 പേർക്കു ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 195 കേസുകളിലും ഉറവിടം വ്യക്തമല്ല.
2 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 4 പേർക്കു സമ്പർക്കം വഴിയാണു കോവിഡ്. 63 പേർക്കു കോവിഡ് മുക്തിയുണ്ട്. 761 പേരാണു നിലവിൽ ചികിത്സയിലുള്ളത്.