തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ വീണ്ടും പരിശോധന കർശനമാക്കി. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നുള്ളൂ. കോവിഡ് കേസുകൾ കുറഞ്ഞതോടെ ഒക്ടോബർ മുതൽ നാടുകാണി അതിർത്തിയിൽ അന്തർസംസ്ഥാന പാതയിൽ പരിശോധന ലഘൂകരിച്ചിരുന്നു.
