കോട്ടയം∙ മെഡിക്കൽ കോളജില്‍ നവജാതശിശുവിനെ തട്ടിയെടുത്ത കേസില്‍ നടപടി. ആശുപത്രിയിലെ സുരക്ഷാജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ജാഗ്രതക്കുറവാണ് കാരണമെന്നാണ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ണ്ടിപ്പെരിയാർ 66–ാം മൈൽ വലിയതറയിൽ ശ്രീജിത്ത് – അശ്വതി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നഴ്സിന്റെ വേഷത്തിലെത്തിയ നീതു തട്ടിയെടുത്തത്. മണിക്കൂറുകൾക്കകം പൊലീസ് നീതുവിനെ പിടികൂടുകയും കുട്ടിയെ തിരികെ ഏൽപിക്കുകയും ചെയ്തു.
