ന്യൂഡൽഹി ∙ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് 3.30നാണ് പ്രഖ്യാപനം നടത്തുക. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണമാണ്. കോവിഡ്, കർഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.