മുണ്ടക്കയം കുട്ടിക്കാനം റോഡിൽ ഇന്ന് രാവിലെ അയ്യപ്പൻ മാർ സഞ്ചരിച്ച മിനി ബസ് കൊടുംവളവിൽ അമിത വേഗതയിൽ വന്ന് കാറിന് മുകളിലേക്ക് മറിഞ്ഞു. ആളപായം ഇല്ല എന്നാണ് അറിഞ്ഞത്. ഇതേത്തുടർന്ന് ഏറെനേരം ഈ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഉടനെ ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ്, പോലീസിനെയും നാട്ടുകാരുടെയും സഹായത്തോടെ റോഡിൽ മറിഞ്ഞ വാഹനം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
