മൃഗസംരക്ഷണ വകുപ്പിന്റെ പൂര്‍ണ്ണമായ ഡിജിറ്റല്‍വത്ക്കരണം ലക്ഷ്യംവെച്ച് ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഇ-സമൃദ്ധ പദ്ധതിയിലൂടെ പാല് ഉല്‍പ്പാദന ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വര്‍ദ്ധിപ്പിക്കാനും കന്നുകാലികളില്‍ രോഗ നിര്‍ണയം നടത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും കേരളത്തിലെ തനത് പശുക്കളെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനുമാകുമെന്ന് മൃഗ സംരക്ഷണം – ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
