ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം. 24 മണിക്കൂറില്‍ രോഗികള്‍ 58,097, മരണം 534. ഒറ്റദിവസം രോഗസംഖ്യയില്‍ 60 ശതമാനം വര്‍ധന. ആറര മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രോഗസ്ഥിരീകരണ നിരക്ക് 4.18 ശതമാനം. ഒമിക്രോൺ ബാധിതര്‍ 2135 ആയി. മഹാരാഷ്ട്രയില്‍–- 653 പേര്. ഡൽഹിയിൽ 464. കേരളം, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒമിക്രോൺ ബാധിതര്‍ 100 കടന്നു. രാജസ്ഥാനിൽ ഒമിക്രോൺ ബാധിതന് മരിച്ചു. വൃദ്ധനായ രോഗിക്ക് പ്രമേഹം അടക്കമുള്ള അനുബന്ധരോഗമുണ്ടായിരുന്നു.
