കൊട്ടാരക്കര : കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ അവകാശികൾക്കുള്ള ധനസഹായത്തിനായി ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർ ആവശ്യമായ രേഖകൾ സഹിതം അതാതു വില്ലേജുകളിൽ അപേക്ഷ നൽകാൻ അവസരം. നാളെ രാവിലെ 10 മണി മുതൽ 5 മണി വരെ നടക്കുന്ന അദാലത്തിൽ ലഭിക്കുന്ന മുഴുവൻ അപേക്ഷകളും അന്നുതന്നെ പ്രോസസ്സ് ചെയ്യുന്നതാണന്ന് തഹസിൽദാർ അറിയിച്ചു. അക്ഷയ സെന്ററിലും അപേക്ഷ നൽകാം.
