ശാസ്താംകോട്ട. ചവറ റോഡില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കിന് സമീപത്തെ വളവില്‍ സ്കൂട്ടര്‍ യാത്രക്കാരന് ബസിടിച്ചു മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം ഗ്രേസ് വില്ലയില്‍ അജു തങ്കച്ചന്(45) ആണ് മരിച്ചത്. സ്കൂട്ടറില്‍ ചവറ ഭാഗത്തേക്കുപോയ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടം.കൊല്ലത്തിനുപോയ വേണാട് ബസിന് അടിയിലേക്ക് വീണ ആളുടെ തലയിലൂടെ വാഹനം കയറിയിറങ്ങി.
