വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള വയോ സേവന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എന്‍.ജി.ഒ, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവയ്ക്കും വ്യക്തിഗത ഇനങ്ങളായ സ്പോര്‍ട്സ്, ആര്‍ട്സ്, ലൈഫ് ടൈം അച്ചീവ്മെന്റ് എന്നിവയ്ക്കും അപേക്ഷിക്കാം.
