ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെ വാട്ടര്‍ സൈക്കിള്‍ സവാരിയുടെ ഫ്ളാഗ് ഓഫ് കെ.എന്‍ ഉണ്ണികൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യഫെഡ് ഞാറക്കല്‍ ഫിഷ് ഫാമില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗം കെ.സി രാജീവ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ സൈക്കിള്‍ നിര്‍മ്മാതാവായ ആന്റണിയെയും വാട്ടര്‍ സൈക്കിള്‍ നിര്‍മ്മാണത്തിന് സാങ്കേതിക ഉപദേശങ്ങള്‍ നല്കിയ സിഫ്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്‍ഡ് നേവല്‍ ആര്‍ക്കിടെക്ട് ഡോ. ബൈജുവിനേയും എംഎല്‍എ ആദരിച്ചു.
