അഞ്ചൽ : അഗസ്ത്യക്കോട് എൻഎസ് ഭവനിൽ സുരേന്ദ്ര ബാബുവിന്റെ വീട്ടിൽ ആശാരി പണിക്കായി എത്തിയ തിരുവനന്തപുരം ജില്ലയിൽ പേട്ട എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ നിന്നും തിങ്കൾകരിക്കം എന്ന സ്ഥലത്ത് വടക്കേശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയകുമാറിനെ (59) ആണ് ഇന്നലെ (28-12-2021) ഉച്ചയോടുകൂടി അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് (25-12-2021)ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടി സുരേന്ദ്ര ബാബുവിന്റെ വീട്ടിൽ ആശാരി പണിക്കായി എത്തിയ വിജയകുമാർ വീടിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പിച്ചള നിലവിളക്കും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ ഉൾപ്പെടെ 11,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷണം ചെയ്തു കൊണ്ടുപോയി എന്ന് സുരേന്ദ്രബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷിച്ചു വരവേ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
