ബംഗളുരു : ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് പാസ്റ്റർ ശിവകുമാർ(36) ആണ് ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരണമടഞ്ഞത്. ക്രിസ്തുമസ് ആരാധനയും, ഞാറാഴ്ചത്തെ സഭാ ആരാധനയും നടത്തിയ ശേഷം ആയിരുന്നു തന്റെ ഭാര്യാ സഹോദരന്റെ കുട്ടിയെ കാണുവാൻ ഗൗരിബിദിനൂരിലെ വീട്ടിലേക്ക് തന്റെ കുടുംബത്തോടൊപ്പം പോയത്. വളരെ ക്ഷീണിതനായ പാസ്റ്റർ ശിവകുമാർ ബന്ധുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ നിർഭാഗ്യവശാൽ മുങ്ങി താഴുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ മുതൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഡിസംബർ 28 ചൊവ്വാഴ്ച്ചയാണ് മൃതദേഹം കണ്ട് കിട്ടിയത്. സംസ്കാരം ഡിസംബർ 29 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് പാസ്റ്റർ ശിവകുമാറിന്റെ ജന്മ സ്ഥലമായ ചന്നപട്ടണ ഹുള്ളഹള്ളിയിൽ നടത്തും.
