കൊട്ടാരക്കര : ആധുനികരീതിയിൽ മട്ടുപ്പാവിൽ കുരുമുളക് കൃഷി വികസിപ്പിച്ചെടുത്തു കൃഷിവകുപ്പിനെ പോലും ഞെട്ടിപ്പിച്ച് ഇരിക്കുകയാണ് കൊട്ടാരക്കര നഗരസഭയിലെ തോട്ടമുക്ക് വാർഡിലെ പാസ്റ്റർ പി. ഡി യോഹന്നാൻ. ഈ കുരുമുളക് കൃഷിയുടെ ആദ്യ വിളവെടുപ്പ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിർവഹിച്ചു. പന്നിയൂർ 2, പന്നിയൂർ 2, കരിമുണ്ട എന്നീ മൂന്ന് ഇനം കുരുമുളക് ആണ് കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഈ പാസ്റ്റർ. നഗരസഭാ ചെയർമാൻ ഷാജു, കൃഷി ഭവനിലെ ഉദ്ദ്യോഗസ്ഥർ, നഗരസഭാ പ്രതിനിധികള്‍ എന്നിവർ ഈ വിളവെടുപ്പിൽ പങ്കെടുത്തു.
