കൊട്ടാരക്കര : സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ പ്രവർത്തനോദ്ഘാടനം ഇന്ന് ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ ഇന്ന് വൈകിട്ട് 3 ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി സമർപ്പിക്കും. എം. പി കൊടിക്കുന്നിൽ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണമേഖല ഐ ജി അർഷിത അട്ടല്ലൂരി, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ചയ്കുമാർ ഗുരുഡിൻ, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ തുടങ്ങിയ ഡിപ്പാർട്ട് മേലധികാരികളും മുൻ MLA ഐഷാ പോറ്റ തുടങ്ങിയവരും മറ്റ് മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും പോലീസ് സംഘടനാ നേതാക്കളും സർവീസ് സംഘടനാ നേതാക്കളും മറ്റും ചടങ്ങിൽ പങ്കെടുക്കും. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി K B രവി IPS അധ്യക്ഷത വഹിക്കും. പോലീസ് ക്യാൻ്റീൻ യാഥാർത്ഥ്യമാക്കുവാൻ ആദ്യാന്തം കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മറ്റി, കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
