കൊട്ടാരക്കര : മഹാത്മാ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹൈസ്കൂൾ ഗ്രൌണ്ടിൽ വച്ച് ഫുട്ബോൾ പരിശീലന ക്യാമ്പ് 2021 ഡിസംബർ 27 മുതൽ തുടക്കം ആയി. 10 നും 15-നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് പരിശീലനക്യാമ്പ് നടത്തപ്പെടുന്നത്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സാമ്പത്തിക പിന്നോക്കം നിൽക്കുന്നതുമായ കഴിവുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം മുൻ സന്തോഷ് ട്രോഫി താരം കേരള ക്യാപ്റ്റനുമായ കുരികേശ് മാത്യുവിനെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് നടത്തപ്പെടുന്നു.
