ശാസ്താംകോട്ട : കഴിഞ്ഞ വ്യാഴാഴ്ച (23-12-2021) രാത്രി ശാസ്താംകോട്ട ഐസിഐസിഐ ബാങ്കിന് സമീപം വച്ച് ഭരണിക്കാവിൽ നിന്നും ശാസ്താംകോട്ടയിലേക്ക് അമിത വേഗതയിൽ ഓടിച്ചു വന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാർ റോഡരികിൽ കൂടി നടന്നു പോവുകയായിരുന്ന ശാസ്താംകോട്ട മനക്കര മഠത്തിൽ വടക്കതിൽ ജയനെ (43) ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ശാസ്താംകോട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഓടിച്ചിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തരുവാൻ വിള വീട്ടിൽ രാജേഷ് സി ആർ(31) നെ (26. 12. 2021) രാത്രി അറസ്റ്റ് ചെയ്തു.
