കൊട്ടാരക്കര : തൃക്കണ്ണമംഗൽ ശാലേം മാർത്തോമാ ഇടവകയുടെ ശതാബ്ദി സമാപന സമ്മേളനവും, മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുമേനിക്ക് അനുമോദനവും 2021 ജനുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ തൃക്കണ്ണമംഗൽ ശാലേം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വിശുദ്ധകുർബാന ശുശ്രൂഷയും, ആദ്യകുർബാനയും തിരുമേനി മുഖ്യകാർമികത്വം വഹിക്കും. 11 മണിക്ക് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം ഉണ്ടായിരിക്കുന്നതാണ്. യോഗങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എംപി, കേരള ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ ഷാജു എന്നിവർ മുഖ്യാതിഥികളായിരിക്കും.
