കൊല്ലം ചവറയില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച മിനിബസ് ലോറിയിലിടിച്ച് നാല് മരണം. തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കരുണാമ്പരം(56), ബര്‍ക്കുമന്‍സ്(45), ജസ്റ്റിന്(56), ബിജു(35) എന്നിവരാണ് മരിച്ചത്. രാത്രി 12.30ന് ദേശീയപാതയില്‍ ഇടപ്പള്ളി കോട്ടയ്ക്ക് സമീപമായിരുന്നു അപകടം.
