ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ വ്യാപിക്കുന്നു. ഇതുവരെ രാജ്യത്ത് 422 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതർ കൂടിയ സംസ്ഥാനങ്ങളിൽ നിയന്ത്രണവും കടുപ്പിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 108 പേരാണ് ഇവിടെ ഒമിക്രോൺ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രണ്ടാം സ്ഥാനത്ത് ഡൽഹിയാണ്. 79 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
