കുടുപ്പംകുഴി വി.സി ബി യും നടപ്പാലവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നാടിന് സമര്‍പ്പിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന ബദിയഡുക്ക പഞ്ചായത്തിനെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തുമെന്നും 2024 ഓടെ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലം താഴ്ന്നുപോകുന്ന പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയായ മൈക്രോ ഇറിഗേഷന്‍ പദ്ധതിയില്‍ കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കും.
