പുനലൂർ: കേരള – തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി ജില്ലകളായ കൊല്ലം റൂറൽ – തെങ്കാശി ജില്ലകളിലെ പോലീസ് ഓഫീസര്‍മാരുടെ ബോർഡർ സെക്യൂരിറ്റി മീറ്റിംഗ് കുറ്റാലം ഫൈവ് ഫാള്‍സ് റിസോര്‍ട്ടില്‍ വച്ച് നടന്നു. ഈ മീറ്റിംഗില്‍ തെങ്കാശി എസ്.പി ശ്രീ കൃഷ്ണരാജ് ഐ.പി.എസ് ന്റെ അദ്ധ്യക്ഷതയില്‍ ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി ജില്ലകളിൽ, കൊല്ലം റൂറല്‍ ജില്ലയില്‍ നിന്നും എസ്.പി ശ്രീ കെ.ബി രവി ഐ.പി.എസ്, സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്സ്.പി (കൊല്ലം) ശ്രീ. സിനി ഡെന്നീസ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്സ്.പി ശ്രീ. അനില്‍ദാസ്. എസ്സ്, പുനലൂര്‍ ഡി.വൈ.എസ്സ്.പി റ്റി. അനില്‍കുമാര്‍, തെങ്കാശി ജില്ലയില്‍ നിന്നും തെങ്കാശി ഡി.വൈ.എസ്സ്.പി മണിമാരന്‍ എന്നിവരും കൂടാതെ ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ജു. കെ. അരുണ്‍, കൊല്ലം, തെങ്കാശി ജില്ലകളില്‍ നിന്നുളള പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഈ മീറ്റിംഗില്‍ ഇരു സംസ്ഥാനങ്ങളിലേയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള പ്രതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനും, വാറണ്ട് പ്രതികളെ കണ്ടെത്തുന്നതിനും, സംസ്ഥാന അതിര്‍ത്തികളില്‍ വാഹന ചെക്കിംഗും, കമ്പയിന്‍ഡ് റെയ്ഡുകളും നടത്തുന്നതിനും മറ്റും വ്യക്തമായ തീരുമനങ്ങള്‍ കൈക്കൊണ്ടിട്ടുളളതുമാണ്. കൂടാതെ ക്രിസ്തുമസ്, പുതുവത്സരം, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ച് ഇരു ജില്ലകളിലെയും പോലീസ് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനം എടുത്തു.
