കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയും വെണ്ടാർ ഡി.വി.യു.പി.എസും സംസ്ഥാന ലഹരി വർജന മിഷനു (വിമുക്തി)മായി സഹകരിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.അജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി കോർഡിനേറ്റർ കെ.സി.ബിനോജ് കുമാർ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി കെ.ആനന്ദൻ, സ്കൂൾ മാനേജർ എം.ജെ. മായാ ദാസ്, രേണുക ടീച്ചർ, ആർ.വാസുദേവൻ പിള്ള, പി.ഏ.പത്മകുമാർ എസ്.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
