ചെന്നൈ ∙ തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാവിലെ 10.15ന് ആയിരുന്നു മരണം. മൃതദേഹം തീവ്രപരിചരണ വിഭാഗത്തിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്.
നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്