തൃശൂരിൽ രണ്ട് ദിവസമായി നടന്ന കലക്ടേഴ്സ് കോൺഫറൻസ് സമാപിച്ചു. റവന്യൂ രംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ട തീരുമാനങ്ങൾ സ്വീകരിക്കാനും സംശയങ്ങൾ ദുരീകരിക്കാനും സംഘടിപ്പിച്ച കോൺഫറൻസിന് മന്ത്രി അഡ്വ കെ രാജൻ, റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ലാൻ്റ് റവന്യൂ കമ്മീഷ്ണർ കെ ബിജു എന്നിവർ നേതൃത്വം നൽകി. സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കലക്ടർമാർ യോഗത്തിൽ ഉന്നയിച്ചു. പട്ടയമേള തുടർന്നു കൊണ്ടുപോകാനുള്ള കണക്കുകൾ അടങ്ങിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.
