കോവിഡ് വാക്സിന്റെ ബുസ്റ്റർ ഡോസ് അടക്കം സ്വീകരിച്ചയാൾക്ക് മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ നിന്ന് എത്തിയ 29-കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുംബൈ മുൻസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫൈസറിന്റെ മൂന്ന് ഡോസ് വാക്സിനാണ് ഇയാൾ സ്വീകരിച്ചത്. നവംബർ ഒമ്പതിന് എയർപോർട്ടിൽ വെച്ചാണ് ആർടിപിസിആർ ടെസ്റ്റ് നടത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജിനോ സ്വീക്വൻസിങ്ങിന് അയക്കുകയായിരുന്നു.