കരുനാഗപ്പള്ളി: എക്സൈസ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 വർഷം ശിക്ഷ വിധിച്ച പ്രതിയെ ശിക്ഷയിൽനിന്നും ഒഴിവാക്കി പുറത്തിറക്കാൻ ശ്രമം. 2012 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശേഖരനും കൂട്ടാളിയും ചേർന്ന് വടിവാള് കൊണ്ട് ജോസ് പ്രതാപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ ചന്ദ്രശേഖരൻ (46) നെ പത്ത് വർഷം കഠിന തടവും 50,000 രൂപ പിഴയും കരുനാഗപ്പള്ളി അസിസ്റ്റന്റ് സെഷൻസ് ജഡ്ജി സിനി എസ് ആർ ശിക്ഷ വിധിച്ചതാണ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. നിരവധി അബ്കാരി, മയക്ക് മരുന്ന്, ക്രിമിനൽ കേസുകൾ ഉൾപ്പെടെ കഞ്ചാവ് കേസിൽ 5 വർഷം ശിക്ഷ അനുഭവിച്ച ചന്ദ്രശേഖരനെ ആണ് ശിക്ഷയിൽ നിന്നും ഒഴിവാക്കി പുറത്തിറക്കാൻ ശ്രമം നടക്കുന്നത്. ഒരു വർഷം പോലും പ്രതി ശിക്ഷ പൂർത്തിയാക്കിയില്ല.
