തിരുവനന്തപുരം : ഗോത്രവര്‍ഗ മേഖലകളില്‍ തനതായ കൃഷിരീതികള്‍ അവലംബിക്കണമെന്നും ഊരുകളില്‍ തൊഴിലും അതിലൂടെ വരുമാനവും ഉണ്ടാകണമെന്നും നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്. സംസ്ഥാന ഭക്ഷ്യ കമ്മീഷന് ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യസംസ്കാരം വീണ്ടെടുക്കലും എന്ന വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ‘തനിമ’ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. തനത് ഗോത്രവര്‍ഗ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മില്ലറ്റ് വില്ലേജ്’ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഊരുകളിലെ ഭക്ഷ്യ ഭദ്രതയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ഇടപെടലുകള്‍ വേണമെന്നും സ്പീക്കര്‍ പറഞ്ഞു.
