ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവ വ്യവസായ സംരംഭകര്‍ക്കായി വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ. ഹാളില്‍ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ്ജ് സജിത് കുമാര്‍ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് പി.വി. രവീന്ദ്രന്, ജില്ലാ വ്യവസായകേന്ദ്രം ഇ.ഐ. മാനേജര്‍ രേഖ ആര്. കാസര്‍കോട് അസി. ജില്ലാ വ്യവസായ ഓഫീസര്‍ ഷഹീദ് വടക്കേതില്‍ എന്നിവര്‍ സംസാരിച്ചു. 40 നവസംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.
