ജില്ലയില്‍ ട്രാന്സ്ജെന്റര് സൗഹൃദ ഹോസ്പിറ്റല്‍ സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസും (ആരോഗ്യം)ദേശീയാ രോഗ്യ ദൗത്യവും സംയുക്തമായി നടത്തിയ പരപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യം ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ റിജിത്ത് കൃഷ്ണന്, ജില്ലാ ടി. ബി, എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. ആമിന ടി. പി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ മേരി എ. ജെ, എന്നിവര്‍ സംസാരിച്ചു.
