കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്റ്റാഫ് നേഴ്സ്മാര്ക്കുളള പാലിയേറ്റീവ് കെയര്‍ പരിശീലനത്തിലേക്ക് (ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിങ്ങ് – ബി.സി.സി.പി.എന്‍.) അപേക്ഷ ക്ഷണിച്ചു. ജി.എന്‍.എം./ബി.എസ്.സി. നഴിസിങ്ങ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഡിസംബര്‍ 20 -ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയില്‍. താത്പര്യമുള്ളവര്‍ അസ്സല് രേകകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 8547900103, 9747211707.
