കൊട്ടാരക്കര: കഴിഞ്ഞ വെള്ളിയാഴ്ച പനവേലി ജങ്ഷനിൽ മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതിയിലുള്ള ജീസസ്സ് എന്ന് പേരുള്ള മീൻ കടയുടെ മുൻവശം ടാർപ്പയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 56000 രൂപ വിലമതിക്കുന്ന 70 മീൻപെട്ടികൾ മോഷ്ടിച്ച കേസിൽ ചങ്ങനാശ്ശേരി വലിയ പറമ്പിൽ ഹുസൈൻ (22), കോട്ടയം കല്ലിങ്കൽ വാഗത്താനം രാജേഷ് ( 22) എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
