ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറൂസ് നടത്താൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
